LiveTV

Live

Kerala

എ.സി കമ്പാര്‍ട്ടുമെന്റിലെ യാത്ര: സംസ്ഥാനത്തെ രോഗവ്യാപനം കൂടുമെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

ഡല്‍ഹിയിൽ നിന്നുളള സ്പെഷ്യൽ ട്രെയിനിന് സംസ്ഥാനത്ത് നിലവിൽ കോഴിക്കോട്, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുളളത്. 25 പേരില്‍ കൂടുതല്‍ പേരെ ഒരുമിച്ച് പുറത്തേക്കിറക്കില്ല.

എ.സി കമ്പാര്‍ട്ടുമെന്റിലെ യാത്ര: സംസ്ഥാനത്തെ രോഗവ്യാപനം കൂടുമെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടിയില്‍ വരുന്നവര്‍ക്കുളള പരിശോധന സൌകര്യങ്ങൾ സജ്ജമാക്കി സംസ്ഥാനം. പാസില്ലാതെ വരുന്നവര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ശീതീകരിച്ച കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

ഡല്‍ഹിയിൽ നിന്നുളള സ്പെഷ്യൽ ട്രെയിനിന് സംസ്ഥാനത്ത് നിലവിൽ കോഴിക്കോട്, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുളളത്. വിമാനത്താവളങ്ങളിലേതിന് സമാനമായ പരിശോധന സൌകര്യങ്ങള്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും സജ്ജീകരിച്ചിട്ടുണ്ട്. 25 പേരില്‍ കൂടുതല്‍ പേരെ ഒരുമിച്ച് പുറത്തേക്കിറക്കില്ല. ജില്ല തിരിച്ചാകും എക്സിറ്റ്. തുടർന്ന് മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ 14 ദിവസത്തേക്ക് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇതര ജില്ലകളിലേക്കു പോകുന്നവർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യമുണ്ടാകും. ലഗേജുകള്‍ അണുവിമുക്തമാക്കിയായിരിക്കും പുറത്തെത്തിക്കുക. യാത്രക്കാരുടെ സുരക്ഷ പരിശോധന ഏകോപിപ്പിക്കുന്നതിനായി ഇന്റേണൽ സെക്യൂരിറ്റിയുടേയും റെയിൽവേയുടേയും ചുമതലയുളള ഡിഐജി എ.അക്‍ബറിനെ നിയോഗിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്തേക്ക് ടിക്കറ്റ് എടുത്തവര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് സ്റ്റേഷനിലെത്തി മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി എക്സിറ്റ് പാസ് കൈപ്പറ്റണം. എന്നാല്‍ ശീതീകരിച്ച കമ്പാര്‍ട്ട്മെന്റുകളിലെ യാത്ര രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ട്രെയിന്‍ യാത്ര പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടാണ് ആരോഗ്യവകുപ്പിന്.