LiveTV

Live

Kerala

സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ തുറന്നു; പാഴ്സല്‍ മാത്രം,ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള്

ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്

സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ തുറന്നു; പാഴ്സല്‍ മാത്രം,ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള്

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ തുറന്നു. ആവശ്യത്തിന് കള്ളില്ലാത്തതിനാൽ ഭൂരിഭാഗം ഷാപ്പുകളും അടഞ്ഞ് കിടന്നു.കള്ള് ഉൽപാദനം കുറഞ്ഞതോടെ വിലയും വർധിച്ചു.

സാമൂഹിക അകലം പാലിച്ച് ഒരു സമയം 5 പേർ മാത്രം ക്യൂവിൽ നിർത്തി കള്ള് പാർസലായി കള്ള് നൽകണമെന്നാണ് നിർദ്ദേശം.എന്നാൽ നിയന്ത്രണങ്ങളില്ലാതെ ആളുകൾ കള്ളുഷാപ്പുകൾക്ക് മുന്നിൽ എത്തി. ചുരിങ്ങിയ സമയം കൊണ്ട് മിക്ക ഷാപ്പുകളിലെ കള്ളും തീർന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം,ജില്ലകളിലെ ഷാപ്പുകൾ തുറന്നില്ല. തുറന്ന ഷാപ്പുകളിലെ ക്യൂവിൽ നിന്നവർ പോലും കള്ള് ലഭിക്കാത്തതിനാൽ മടങ്ങിപ്പോയി.

തെങ്ങ് ഒരുക്കാൻ വൈകിയതിനാണ് കള്ള് ഉൽപാദനം കുറഞ്ഞത്. പ്രതിദിനം രണ്ടര ലക്ഷം കള്ള് ഉൽപ്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിൽ ഇന്ന് 35000 ലിറ്റർ കള്ളാണ് ഉൽപാദിപ്പിച്ചത്. പാലക്കാട് നിന്നും സാധരണ 123 വണ്ടികളിൽ കള്ള് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാറുണ്ട്. ഇന്ന് 16 വണ്ടികൾ മാത്രമാണ് മറ്റ് ജില്ലകളിലേക്ക് കളളുമായി പോയത്.ചെത്ത് തൊഴിലാളികൾ ഇല്ലാത്തതിനാൽ പല തോപ്പുകളിലും കള്ള് ചെത്ത് പുനരാരംഭിച്ചിട്ടില്ല. കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും വർധിച്ചു.പാലക്കാട് ലിറ്ററിന് 10 രൂപയാണ് കൂടിയത്.മറ്റ് ജില്ലകളിൽ കൂടുതൽ വില നൽകേണ്ടി വരും