LiveTV

Live

Kerala

കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട തുടരുകയാണെന്ന് ലീഗ്

കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുമ്പോൾ ബി.ജെ.പി സാമുദായിക അജണ്ട നടപ്പാക്കുകയാണ്

 കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട തുടരുകയാണെന്ന് ലീഗ്

കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട തുടരുന്നുവെന്ന് മുസ്‌ലിം ലീഗ്. കോവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുമ്പോൾ ബി.ജെ.പി സാമുദായിക അജണ്ട നടപ്പാക്കുകയാണ്.

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥി നേതാക്കൾക്ക് കേസ് നടത്തിപ്പിന് ലീഗ് സാമ്പത്തിക സഹായം നൽകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.