LiveTV

Live

Kerala

നാട്ടിലെത്തിയ ഉസ്മാന്‍ എവിടെപ്പോയെന്ന് ആരും ചോദിക്കണ്ട; ദാ ഇവിടെയുണ്ട്.. 

കേരള പോലീസിന്‍റെ ഫേസ് ബുക്ക് പേജിലും ഇടംപിടിച്ച് ഉസ്മാന്‍

നാട്ടിലെത്തിയ ഉസ്മാന്‍ എവിടെപ്പോയെന്ന് ആരും ചോദിക്കണ്ട; ദാ ഇവിടെയുണ്ട്.. 

ഈ കോവിഡ് കാലത്തെ ട്രോളന്‍മാരുടെ ചാകരയായിരുന്നു ഉസ്മാന്‍. പക്ഷേ ഇതൊന്നും ഉസ്മാനെ തളര്‍ത്തിയിട്ടില്ല. വിദേശത്ത് നിന്ന് എത്തി ക്വാറന്റൈന്‍ ഇരിക്കുന്ന കാര്യത്തിലും ഉസ്മാന് സ്വന്തം സ്റ്റൈലുണ്ട്. ഇതോടെ ട്രോളന്‍മാര്‍ക്ക് മാത്രമല്ല പൊലീസിനും ഉസ്മാന്‍‌ താരമായി കഴിഞ്ഞു.

നാട്ടിലെത്തിയ ഉസ്മാന്‍ എവിടെയന്ന് ആരും ചോദിക്കേണ്ട. ഇവിടെ തന്നെയുണ്ട്. പക്ഷേ കാണാന്‍ തല്‍ക്കാലം ഇങ്ങോട്ട് ആരും വരേണ്ടതില്ല. കാരണം ഉസ്മാന്‍ തന്നെ ചെക്യാട് പാറക്കടവിലെ വീടിന് പുറത്ത് എഴുതിവെച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ ആയതിനാല്‍ വീട്ടിലേക്ക് ആരും പ്രവേശിക്കരുത് . ഈ ബോര്‍ഡ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ഇവരൊക്കെയാണ് മാതൃക,നമ്മള്‍ തോല്‍ക്കില്ല,കൊറോണയെ തോല്‍പിക്കും. ഇതോടെ പ്രതിപക്ഷ നേതാവിന്റെ‍ ഫോണ്‍ വിളിയിലൂടെ ട്രോളുകള്‍ ഏറെ ഏറ്റുവാങ്ങിയ ഉസ്മാന്‍ നാട്ടിലും താരമായി മാറി കഴിഞ്ഞു.കോഴിക്കോട് റൂറല്‍ പോലീസിന്റെ ഫേസ് ബുക്കിലും ഉസ്മാന്റെ വീട് ഇടം പിടിച്ചിട്ടുണ്ട് .

പൊതുപ്രവര്‍ത്തകനായിട്ടും ആദ്യ വിമാനത്തില്‍ തന്നെ താന്‍ നാട്ടിലേക്ക് ഒളിച്ചോടിയെന്ന രീതിയിലുള്ള പുതിയ ട്രോളുകള്‍ക്കും ഉസ്മാന് മറുപടിയുണ്ട്. മകള്‍ പൂര്‍ണഗര്‍ഭിണിയാണ്. മേയ് 15 വരെ മാത്രമേ അവള്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍‌ കഴിയൂ.അവളുടെ കൂടെ മരുമകന് വരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ പോന്നത്. അല്ലാതെ ആദ്യ വിമാനത്തില്‍ തന്നെ ഒളിച്ചോടിയതൊന്നുമല്ലെന്നും ഉസ്മാന്‍ വിശദീകരിക്കുന്നു.

പതിനെട്ടാം വയസില്‍ തുടങ്ങിയതാണ് ഉസ്മാന്‍റെ പ്രവാസ ജീവിതം. എണ്‍പതുകളില്‍ പ്രവാസികള്‍ക്കായി പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്‍റര്‍ എന്ന സംഘടനുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 2002 ല്‍ ഇന്‍കാസായി മാറിയപ്പോള്‍ ആദ്യ അധ്യക്ഷനുമായി. ട്രോളര്‍മാര്‍ ഏറ്റെടുത്ത ചെന്നിത്തലയുടെ അന്നത്തെ ഫോണ്‍ വിളിയെ കുറിച്ച് ചോദിച്ചാല്‍ ഉസ്മാന്‍ പറയുന്നത് പ്രവാസികളായ പലരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും ചെന്നിത്തല വിളിക്കാറുണ്ടെന്നാണ്. കോവിഡ് ഖത്തറില്‍ പടര്‍ന്നപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അത് അന്വേഷിച്ചുള്ള ചെന്നിത്തലയുടെ കോളായിരുന്നു ട്രോളര്‍മാര്‍ ഏറ്റെടുത്തത്.

നാട്ടിലെത്തിയ ഉസ്മാന്‍ എവിടെപ്പോയെന്ന് ആരും ചോദിക്കണ്ട; ദാ ഇവിടെയുണ്ട്..