LiveTV

Live

Kerala

ഹയർ സെക്കന്‍ഡറി പരീക്ഷാ മൂല്യനിർണയം ആരംഭിച്ചു

ക്യാമ്പുകളില്‍ ശരാശരി 30 ശതമാനത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനായി എത്തിയിരിക്കുന്നത്

ഹയർ സെക്കന്‍ഡറി പരീക്ഷാ മൂല്യനിർണയം ആരംഭിച്ചു

സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പരീക്ഷാമൂല്യനിർണയം ആരംഭിച്ചു. 88 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണയം പുരോഗമിക്കുന്നത്. ക്യാമ്പുകളില്‍ ശരാശരി 30 ശതമാനത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനായി എത്തിയിരിക്കുന്നത്.

രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുഗതാഗതമില്ലാത്തതിനാൽ ക്യാമ്പുകളിലെത്താൻ അധ്യാപകരെ നിർബന്ധിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പങ്കെടുക്കാൻ പറ്റുന്ന അധ്യാപകർ ക്യാമ്പുകളിലെത്തണമെന്നാണ് നിർദ്ദേശം. ശരാശരി 30 ശതമാനത്തോളം അധ്യാപകരാണ് സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില്‍ മൂല്യനിര്‍ണയത്തിനെത്തിയത്.

സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് മൂല്യനിര്‍ണയം. എന്നാൽ ഗതാഗത സൗകര്യം ഒരുക്കാതെ മൂല്യനിർണയം തുടങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള തിയതി നിജപ്പെടുത്തിയിട്ടില്ലെങ്കിലും മാറ്റിവച്ച നാല് പരീക്ഷകൾ കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഫലം പ്രസിദ്ധീകരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഹോട്സ്പോട്ടിലുള്ള രണ്ട് സ്കൂളുകളും കോവിഡ് പുനരധിവാസ കേന്ദ്രങ്ങളായ രണ്ട് സ്കൂളുകളും ഒഴിവാക്കിയതോടെയാണ് ക്യാമ്പുകളുടെ എണ്ണം 88 ആയി ചുരുങ്ങിയത്.