LiveTV

Live

Kerala

കോവിഡ് വ്യാപനം തടയാന്‍ കടുത്ത ചൂടിലും കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ തെരുവിലാണ്

യാത്രക്കാരുടെ ഊഷ്മാവ് പരിശോധിക്കുന്നു. മാസ്ക് ഇടാത്തവരെ ബോധവത്കരിക്കുന്നു..

കോവിഡ് വ്യാപനം തടയാന്‍ കടുത്ത ചൂടിലും കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ തെരുവിലാണ്

കോഴിക്കോട് നഗരത്തില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. പാളയം ഉള്‍പ്പെടെ ആളുകള്‍ കൂടുന്ന ഇടങ്ങളിലാണ് പരിശോധന. പരിശോധനക്കൊപ്പം കോവിഡ് ബോധവത്കരണവും നടത്തുന്നുണ്ട്.

നഗരത്തില്‍ തിരക്കുള്ള ഇടങ്ങളിലെല്ലാം പരിശോധന കാണാം. യാത്രക്കാരുടെ ഊഷ്മാവ് പരിശോധിക്കുന്നു. മാസ്ക് ഇടാത്തവരെ ബോധവത്കരിക്കുന്നു. ലോക്ഡൌണ്‍ ഇളവുകള്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന.

പാളയം മാര്‍ക്കറ്റിലേക്ക് കടക്കുന്ന വഴികളില്‍ ബാരിക്കേഡ് വെച്ച് വണ്ടികള്‍ തടഞ്ഞ് എല്ലാവരേയും പരിശോധിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായമായി പൊലീസും ഉണ്ട്. കടുത്ത ചൂടിലും അവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. കോവിഡ് വ്യാപനത്തിന് നിയന്ത്രണമായെന്ന് കരുതി കൂട്ടത്തോടെ ആളുകള്‍ എത്തരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ‌