LiveTV

Live

Kerala

ദോഹ-തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് കേരളത്തില്‍ ദുരിതയാത്ര

പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം നല്‍കാനോ അധികൃതര്‍ തയ്യാറായില്ല

ദോഹ-തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് കേരളത്തില്‍ ദുരിതയാത്ര

ഇന്ന് പുലര്‍ച്ചെയാണ് ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തുന്നത്. മറ്റുജില്ലയില്‍ നിന്നുള്ള യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി ബസ്സിലായിരുന്നു അവരവരുടെ ജില്ലയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആ യാത്രയില്‍ അവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം നല്‍കാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി.

വടക്കന്‍ കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ ആറ് മണിക്കാണ് യാത്രതിരിച്ചത്. എന്നാല്‍ യാത്രക്കിടയില്‍ ഭക്ഷണം നല്‍കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ അധികൃതര്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കിയില്ല.

ഓച്ചിറയിലെത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒട്ടനവധി ജനപ്രതിനിധികളെ വിളിച്ച് കാര്യം ബോധിപ്പിച്ചതോടെ കായംകുളത്ത് പ്രാഥമിക കാര്യങ്ങള്‍ക്ക് അവസരം നല്‍കി. എന്നാല്‍ അന്നേരവും ഭക്ഷണം നല്‍കാന്‍ തയ്യാറായില്ല. ഭക്ഷണം നല്‍കാതെ തിരിച്ച് ബസ്സില്‍ കയറില്ലെന്ന് യാത്രക്കാര്‍ വാശിപ്പിടിച്ചപ്പോള്‍ യാത്രക്കാരില്‍ നിന്നും പണം വാങ്ങി ഭക്ഷണം നല്‍കുകയായിരുന്നു.

പിന്നീട് കോഴിക്കോട് എത്തുന്നത് വരെ എവിടെ നിന്നും ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പലവട്ടം ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ദേശം ലഭിച്ചില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.