LiveTV

Live

Kerala

സംസ്ഥാനത്ത് 2 പൊലീസുകാര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് 2 പൊലീസുകാര്‍ക്ക് കോവിഡ് 19

വയനാട്ടിൽ ഡ്യുട്ടിയിലിരിക്കെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. കണ്ണൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ള 2 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. മാനന്തവാടി സ്റ്റേഷനിലായിരുന്നു ഡ്യുട്ടി. പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന മുഴുവന്‍ ആളുകളുടെയും സ്രവം പരിശോധനക്ക് വിധേയമാക്കും. പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്.