LiveTV

Live

Kerala

വർദ്ധിച്ച വൈദ്യുതി ചാർജ് ഒഴിവാക്കി നൽകണം: വെൽഫെയർ പാർട്ടി

ഈ കാലത്ത് സർക്കാർ നൽകിയ സൗജന്യ റേഷനും ഭക്ഷണ കിറ്റും വഴി ജനങ്ങൾക്ക് ലഭിച്ച സാമ്പത്തികാനുകൂല്യത്തേക്കാളധികമാണ് വൈദ്യുതിയുടെ അധിക നിരക്കിലൂടെ ജനങ്ങൾ തിരിച്ചടക്കേണ്ടി വരുന്നത്

വർദ്ധിച്ച വൈദ്യുതി ചാർജ്  ഒഴിവാക്കി നൽകണം: വെൽഫെയർ പാർട്ടി

നേരത്തെ വൈദ്യുതി സബ്സിഡി ലഭിച്ചിരുന്ന ഗാർഹിക ഉപഭോക്താക്കളുടെ ലോക്ഡൌൺ കാലത്തെ വർദ്ധിപ്പിച്ച നിരക്ക് ഒഴിവാക്കി നൽകാൻ കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മഹാ ദുരിതത്തിൽ വരുമാനം ഇല്ലാത്ത ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ചാർജ് ഈടാക്കുന്ന കാര്യത്തിൽ കെ.എസ്.ഇ.ബിയും മന്ത്രിയും പുലർത്തുന്ന ദുർവ്വാശി മൂലം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന വൈദ്യുത സബ്സിഡി ഇല്ലാതായിരിക്കുകയാണ്. റീഡിംഗ് തിയതിയിലെ വ്യത്യാസത്തോടൊപ്പം താരിഫ് മാറ്റത്തിലൂടെയുമാണ് ഉയർന്ന വൈദ്യുതി ബിൽ ഉണ്ടായത്. ലോക്ക് ഡൗണിൽ ജനങ്ങൾ സ്വാഭാവികമായും വീടുകളിലായതിനാലും ചൂട് കാലമായതിനാലും വൈദ്യുതി ഉപഭോഗം കൂടിയിട്ടുണ്ട്. അതനുസരിച്ച് ചാർജ്ജ് കണക്കാക്കുന്ന സ്ലാബിൻറെ പരിധിയും മാറി. ഉപയോഗിച്ച ആദ്യയൂണിറ്റ് മുതൽ അധിക ചാർജ്ജ് നൽകേണ്ടി വന്നതിനാൽ മിക്കവർക്കും വൈദ്യുതി ബില്ല് മൂന്നിരട്ടിയിലധികമായി. ഇത് വീട്ടിനകത്തിരുന്ന ജനങ്ങളെ ശിക്ഷിക്കലാണ്.

ഈ കാലത്ത് സർക്കാർ നൽകിയ സൗജന്യ റേഷനും ഭക്ഷണ കിറ്റും വഴി ജനങ്ങൾക്ക് ലഭിച്ച സാമ്പത്തികാനുകൂല്യത്തേക്കാളധികമാണ് വൈദ്യുതിയുടെ അധിക നിരക്കിലൂടെ ജനങ്ങൾ തിരിച്ചടക്കേണ്ടി വരുന്നത്. വൈദ്യുതി ബോഡിന് ലാഭം കൊയ്യാൻ കോവിഡ് കാലം ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണ്. വർദ്ധിപ്പിച്ച ചാർജിന് പകരം മുൻ മാസങ്ങളിലെ നിരക്കിന് ആനുപാതികമായി മാത്രം ഇത്തവണയും ചാർജ്ജ് ഈടാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.