LiveTV

Live

Kerala

ഖത്തർ അധികൃതർ വിമാനത്തിന് അനുമതി നൽകിയില്ലെന്ന വാർത്ത നട്ടാൽ മുളക്കാത്ത നുണ: വി മുരളീധരന്‍

എന്നാൽ വിമാനം റദ്ദാക്കിയ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ മന്ത്രി തയ്യാറായില്ല.

ഖത്തർ അധികൃതർ വിമാനത്തിന് അനുമതി നൽകിയില്ലെന്ന വാർത്ത നട്ടാൽ മുളക്കാത്ത നുണ: വി മുരളീധരന്‍

ദോഹ - തിരുവനന്തപുരം വിമാനത്തിന് ഖത്തർ അധികൃതർ അനുമതി നൽകിയില്ലെന്ന വാർത്ത നട്ടാൽ മുളക്കാത്ത നുണയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എന്നാൽ വിമാനം റദ്ദാക്കിയ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ മന്ത്രി തയ്യാറായില്ല. കൂടുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് അടുത്ത ആഴ്ച വിമാന സർവീസുകൾ ഉണ്ടാകുമെന്നും വി മുരളീധരന്‍ അറിയിച്ചു.

വന്ദേ ഭാരത് മിഷൻ ഇപ്പോൾ ഉള്ളതിന്‍റെ ഇരട്ടി രാജ്യങ്ങളിലേക്ക് ഈ ആഴ്ച്ച മുതൽ വ്യാപിപിക്കുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ റഷ്യയിലെ മോസ്ക്കോ, ഉക്രെയിൻ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈ ആഴ്ച്ചയിൽ വിമാന സർവിസ് ഉണ്ടാവും. തിയ്യതി തീരുമാനിച്ചിട്ടില്ല.

ജപ്പാനിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് വന്ദേ ഭാരത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ഉണ്ടാവുമെന്നും വിവിധ രാജ്യങ്ങളിൽ കപ്പലിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാൻ ശ്രമം ഉണ്ടാകുമെന്നും വി മുരളീധരൻ വ്യക്തമാക്കി.