LiveTV

Live

Kerala

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ

ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്.

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും.

ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.10ന് കണ്ണൂരിലെത്തും. ദോഹയിൽ നിന്ന് വൈകുന്നേരം നാലരക്ക് പുറപ്പെടുന്ന ദോഹ - തിരുവനന്തപുരം വിമാനം രാത്രി 12.40നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുക.

ദമ്മാം - കൊച്ചി എയർ ഇന്ത്യ വിമാനം ഉച്ചക്ക് 12.45നാണ് പുറപ്പെടുക. 150ഓളം യാത്രക്കാരുമായി രാത്രി എട്ടരക്ക് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങും. സൗദിയിൽ നിന്ന് കേരളത്തിലേക്ക് പറക്കുന്ന മൂന്നാമത്തെ പ്രത്യേക വിമാനമാണിത്. ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കും മസ്കത്തിൽ നിന്ന് മംഗലാപുരത്തേക്കും ഇന്ന് വിമാനങ്ങളുണ്ട്.