LiveTV

Live

Kerala

ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍; പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16ന്

ജൂണ്‍ ഒന്ന് മുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍; പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.

ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽ.എൽ.ബി പരീക്ഷകൾ നടത്തും. ജൂൺ 21ന് എം.ബി.എ, ജൂലായ് നാലിന് എം.സി.എ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും. പോളിടെക്‌നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം.

പോളി ടെക്‌നിക്ക് വിദ്യാർഥികൾക്ക് വീടിന് അടുത്തുള്ള പോളി ടെക്‌നിക്കുകളിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. പോളി ടെക്‌നിക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യ വാരം ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.