LiveTV

Live

Kerala

വാളയാറിലൂടെ വരുന്ന മലയാളികളുടെ എണ്ണത്തില്‍ കുറവ്

മുൻ ദിവസങ്ങളിൽ ശരാശരി 2800 പേർ വാളയാർ വഴി കേരളത്തിലേക്ക് എത്തിയിരുന്നു.

വാളയാറിലൂടെ വരുന്ന മലയാളികളുടെ എണ്ണത്തില്‍ കുറവ്

ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകളിലേക്ക് പാസില്ലാതെ വരുന്നവരുടെ എണ്ണത്തിൽ വൻ കുറവ്. പാസില്ലാത്തവരെ തമിഴ്നാട് പൊലീസ് തിരിച്ചയക്കുന്നുണ്ട്.

ഇന്ന് പാസില്ലാതെ ഏതാനും പേർ മാത്രമാണ് വാളയാർ ചെക്ക് പോസ്റ്റിലെത്തിയത്. പാസില്ലാത്തവരെ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ തമിഴ്നാട് പൊലീസ് തിരിച്ചയക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ രേഖകൾ വാളയാർ ടോൾ പ്ലാസയിൽ കേരള പൊലീസും പരിശോധിക്കുന്നുണ്ട്. മതിയായ രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കും. പാസ് ഉള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ട്. പാസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചെക്ക് പോസ്റ്റിലെ കൗണ്ടറുകളിലെ തിരക്ക് കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ 2800നും 3000നും ഇടയിൽ ആളുകൾ എത്തിയിരുന്നു. എന്നാൽ ഇന്നലെ പുലർച്ച 6 മുതൽ ഇന്ന് പുലർച്ച 6 മണി വരെ 1896 പേരാണ് വാളയാർ ചെക്ക് പോസ്റ്റ് വഴി എത്തിയത്. വാളയാർ ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടന്നവർക്ക് പാസ് നൽകി എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 18ആം തിയ്യതി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.