LiveTV

Live

Kerala

'കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും, ഇല്ലെന്നും'; മന്ത്രി ജി. സുധാകരന്‍റെ പേരിൽ ആലപ്പുഴ കോൺഗ്രസ്സിൽ തമ്മിലടി

'കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും, ഇല്ലെന്നും'; മന്ത്രി ജി. സുധാകരന്‍റെ പേരിൽ ആലപ്പുഴ കോൺഗ്രസ്സിൽ തമ്മിലടി

മന്ത്രി ജി.സുധാകരന്‍റെ പേരിൽ ആലപ്പുഴ കോൺഗ്രസ്സിൽ തമ്മിലടി. ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിർമാണോദ്ഘാടനത്തിന് എത്തിയ മന്ത്രി ജി.സുധാകരൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ഒരുവിഭാഗം കോൺഗ്രസ്സ് നേതാക്കൾ പരാതി ഉയർത്തി. എന്നാൽ മന്ത്രി ചട്ടം ലംഘിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷനും നിലപാടെടുത്തു. കോൺഗ്രസ്സാണ് ആലപ്പുഴ നഗരസഭ ഭരിക്കുന്നത്.

ഈ മാസം 8 നാണ് നഗരസഭയുടെ ചാത്തനാട്ട് ഫ്ലാറ്റ് നിർമാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയ മന്ത്രി സാമുഹ്യ അകലം പാലിക്കാതെ അവിടെയൊത്തു കൂടിയവരോട് സംസാരിച്ചെന്ന് കാണിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂറും ജോൺസൺ എബ്രഹാമും എസ്.പിക്ക് പരാതി നൽകി. എന്നാൽ ഇക്കാര്യങ്ങളെല്ലാം കോൺഗ്രസ് നേതാവും നഗരസഭാ അധ്യക്ഷനുമായ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിച്ചു.

നഗരസഭയുടെ പരിപാടികളിൽ മന്ത്രി ജി.സുധാകരനെ ഉദ്ഘാടകനാക്കുന്നതിൽ കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്ക് നേരത്തെ തന്നെ എതിർപ്പുണ്ടായിരുന്നു. അതിനോടൊപ്പം കെ.സി.വേണുഗോപാൽ പക്ഷക്കാരനായ നഗരസഭാ അധ്യക്ഷനെ ഒതുക്കാനുള്ള ശ്രമവും കോൺഗ്രസ്സിൽ ശക്തമാണ്.