LiveTV

Live

Kerala

അതിർത്തിയില്‍ കുടുങ്ങിയ മലയാളികള്‍; ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

അതിർത്തിയില്‍ കുടുങ്ങിയ മലയാളികള്‍; ഹൈക്കോടതി കേസ്  ഇന്ന് വീണ്ടും പരിഗണിക്കും

മലയാളികൾ അതിർത്തി ചെക്പോസ്റ്റുകളിൽ കുടുങ്ങിക്കിടന്നതില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ് നൽകുന്നതടക്കമുളള കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് വിവിധ ചെക്പോസ്റ്റുകളിലായി കുടുങ്ങിക്കിടന്നിരുന്ന നിരവധിപേരെ കഴിഞ്ഞ ദിവസം അതിർത്തികടത്തിയിരുന്നു. പാസ് നടപ്പാക്കുന്നതിൽ അതിർത്തി സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അടക്കം സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും.

അതെ സമയം വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ രാത്രി എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 1681 പേരാണ് വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിയത്. പാസില്ലാത്തവരെ മടക്കി അയക്കുന്നതും, പാസ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപെടുത്തിയതുമാണ് ആളുകളുടെ എണ്ണം കുറയാൻ കാരണം.