LiveTV

Live

Kerala

പ്രവാസികളെയുമായി ഐ.എൻ.എസ് മഗറും ആശ്വാസതീരത്ത്

202 യാത്രക്കാരുമായാണ് നാവികസേന കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത്.

പ്രവാസികളെയുമായി ഐ.എൻ.എസ് മഗറും ആശ്വാസതീരത്ത്

മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ.എന്‍.എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. 91 മലയാളികളടക്കം 202 പ്രവാസികളാണ് കൊച്ചിയുടെ ആശ്വാസ തീരത്ത് കപ്പലിറങ്ങിയത്. നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായാണ് നാവിക സേനയുടെ ഐ.എൻ.എസ് മഗർ കൊച്ചി തുറമുഖത്തെത്തിയത്.

കപ്പലില്‍ നിന്ന് പ്രവാസികള്‍ പുറത്തേക്ക് ഇറങ്ങുന്നു
കപ്പലില്‍ നിന്ന് പ്രവാസികള്‍ പുറത്തേക്ക് ഇറങ്ങുന്നു

ഓപ്പറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്രരക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സുരക്ഷിതമായി മടങ്ങിയെത്തി. ഗര്‍ഭിണികളുൾപ്പെടെ വൈദ്യസഹായം ആവശ്യമുള്ള 18 പേരും മടങ്ങിയെത്തിയ സംഘത്തില്‍ ഉള്‍പ്പെടുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ളവരൊഴികെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് എറണാകുളം ജില്ലയിലാണ് നിരീക്ഷണത്തില്‍ കഴിയാന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള 80 പ്രവാസികളെ തമിഴ്നാട് സര്‍ക്കാര്‍ അയച്ച പ്രത്യേക വാഹനത്തിലാണ് നാട്ടിലേക്ക് കൊണ്ട് പോയത്. നാവിക സേനയുടെ രക്ഷാദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമെത്തിയ ആദ്യ കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ 698 പ്രവാസികളാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

ഐ.എന്‍.എസ് മഗര്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ പുറംകടലില്‍
ഐ.എന്‍.എസ് മഗര്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ പുറംകടലില്‍