LiveTV

Live

Kerala

ദുബെെ-കണ്ണൂര്‍ വിമാനം എത്തി

ദോഹ - തിരുവനന്തപുരം വിമാനം ഒരു മണിക്കൂർ വൈകും.

ദുബെെ-കണ്ണൂര്‍ വിമാനം എത്തി

ദുബൈയിൽ നിന്നും പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ വിമാനം കണ്ണൂരിൽ ലാന്‍ഡ് ചെയ്തു. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എന്നാൽ ദോഹ - തിരുവനന്തപുരം വിമാനം ഒരു മണിക്കൂർ വൈകും.

ദോഹ - തിരുവനന്തപുരം വിമാനത്തിൽ ടിക്കറ്റ് എടുത്ത എട്ടു പേരെ ഒഴിവാക്കി. യാത്രനുമതിയില്ലാത്തതാണ് കാരണമെന്നാണ് സൂചന. പകരം പുതിയ രണ്ട് പേരെ വിമാനത്തിൽ ഉൾപ്പെടുത്തി. ആകെ 177 പേരാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.