LiveTV

Live

Kerala

സ്വകാര്യ കമ്പനി ഖനനത്തിന് ശ്രമിക്കുന്ന ചെങ്ങോട്ടുമലയില്‍ പുതിയ ഇനം പല്ലികളെ കണ്ടെത്തി

സ്വകാര്യ കമ്പനി ഖനനത്തിന് ശ്രമിക്കുന്ന ചെങ്ങോട്ടുമലയില്‍  പുതിയ ഇനം പല്ലികളെ കണ്ടെത്തി

സ്വകാര്യ കമ്പനി ഖനനം നടത്താന്‍ നീക്കം നടത്തുന്ന കോഴിക്കോട്ടെ ചെങ്ങോട്ടുമലയില്‍ നിന്ന് രണ്ട് പുതിയ ഇനം പല്ലികളെ കണ്ടെത്തി. നിമാസ്പിസ് ചെങ്ങോടുമലൈന്‍സിസ് എന്നും നിമാസ്പിസ് സഖറായി എന്നുമാണ് പുതിയ പല്ലികള്‍ക്ക് പേരിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണ ഫലമായാണ് ചെങ്ങോട്ടുമലയിലെ പാറകള്‍ക്കിടയില്‍ പുതിയ ഇനം പല്ലികളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ചാരനിറവും കറുത്ത പുള്ളികളുമുള്ള പല്ലിക്ക് നിമാസ്പിസ് ചെങ്ങോടുമലൈന്‍സിസ് എന്ന പേര് ഇട്ടു. ഉഭയജീവി ഗവേഷകനായ ഡോ.അനില്‍ സഖറിയാസിനോടുള്ള ആദരസൂചകമായി നിമാസ്പിസ് സഖറായി എന്ന പേരാണ് രണ്ടാമത്തെ പല്ലിക്ക് കൊടുത്തത്.

സ്വകാര്യ കമ്പനി ഖനനത്തിന് ശ്രമിക്കുന്ന ചെങ്ങോട്ടുമലയില്‍  പുതിയ ഇനം പല്ലികളെ കണ്ടെത്തി
നിമാസ്പിസ് സഖറായി

പുതിയ പല്ലികളുടെ കണ്ടെത്തലോടെ പശ്ചിമഘട്ടത്തിലെ പല്ലി ഇനങ്ങളുടെ എണ്ണം ഇതോടെ 22 ഉം, കേരളത്തിലേത് 16ഉം ആയി. വേര്‍ട്ടിബ്രെറ്റ് സുവോളജി എന്ന ജര്‍മ്മന്‍ ജേണലില്‍ പുതിയ ഇനം പല്ലികളെ സംബന്ധിച്ച പ്രബന്ധം ശാസ്ത്രസംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്.