LiveTV

Live

Kerala

കോട്ടയത്ത് രണ്ടു വയസ്സുകാരനും കോവിഡ്; ആരോഗ്യനില തൃപ്തികരം

അമ്മയെയും മകനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

കോട്ടയത്ത് രണ്ടു വയസ്സുകാരനും കോവിഡ്; ആരോഗ്യനില തൃപ്തികരം

കുവെെത്തില്‍ നിന്നും ഗർഭിണിയായ അമ്മയ്‌ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കുവൈത്തിലെ വിമാനത്താവളത്തിൽ എത്തിച്ച കാർ ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുവെെത്തില്‍ നിന്നും ഉഴവൂരില്‍ എത്തിയതായിരുന്നു ഇവര്‍.

ഇന്നലെയാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. അമ്മയുടെ ഫലം ലഭിച്ചിട്ടില്ല. അമ്മയെയും മകനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ്, 32 പേര്‍ ചികിത്സയില്‍
Also Read

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ്, 32 പേര്‍ ചികിത്സയില്‍