LiveTV

Live

Kerala

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കോൺഗ്രസിന്റെ ആദ്യ ബസ് എത്തി

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്  കോൺഗ്രസിന്റെ ആദ്യ ബസ് എത്തി

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് കുമളി ചെക്ക്പോസ്റ്റിലെത്തി. 25 യാത്രക്കാരാണ് ആദ്യ ബസിലുള്ളത്. ഇന്നലെ രാത്രി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്ത ബസ് രാവിലെ 8 മണിക്കാണ് സംസ്ഥാന അതിർത്തിയിലെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെഎസ്ആർടിസി ബസുകൾ അനുവദിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് കർണാടക പിസിസി ബസ് ഒരുക്കിയത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.