LiveTV

Live

Kerala

പെരുന്നാൾ കോടിയുടെ പണം പ്രവാസികളുടെ ടിക്കറ്റിനായി നൽകി കുട്ടികൾ

മടങ്ങിവരുന്ന പ്രവാസികൾക്ക് ടിക്കറ്റെടുത്ത് നൽകുന്ന ഗൾഫ് മാധ്യമം - മീഡിയവൺ പദ്ധതിയായ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്കാണ് കുട്ടികൾ പണം നൽകിയത്.

പെരുന്നാൾ കോടിയുടെ പണം പ്രവാസികളുടെ ടിക്കറ്റിനായി നൽകി കുട്ടികൾ

പെരുന്നാൾ കോടിയുടെ പണം പ്രവാസികളുടെ ടിക്കറ്റിനായി നൽകി കൊച്ചു മിടുക്കർ. മടങ്ങിവരുന്ന പ്രവാസികൾക്ക് ടിക്കറ്റെടുത്ത് നൽകുന്ന ഗൾഫ് മാധ്യമം - മീഡിയവൺ പദ്ധതിയായ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്കാണ് കുട്ടികൾ പണം നൽകിയത്. തിരൂർ പൂക്കയിൽ സ്വദേശികളായ അഷ്കർ - മനസിയ ദമ്പതികളുടെ മക്കളായ മൂന്നാം ക്ലാസ് വിദ്യാർത്ഥി റോഷൻ, യുകെജി വിദ്യാർഥിനി ഫിൽസ എന്നിവരാണ് സ്നേഹ മാതൃക തീർത്തത്.

വിദേശത്തുള്ള അമ്മാവന്മാരും വല്യുപ്പയും പറഞ്ഞാണ് പ്രവാസികളുടെ വിഷമം കുട്ടികൾ മനസ്സിലാക്കിയത്. ഇതിനിടെ പെരുന്നാൾ ഒരുക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുതുവസ്ത്രങ്ങൾക്ക് പകരം ആ പണം പ്രയാസപ്പെടുന്നവർക്ക്‌ നൽകാമെന്ന് കുട്ടികൾ അറിയിച്ചത്. കുട്ടികളുടെ വാക്കുകൾ കേട്ടതോടെ ഗൾഫ് മാധ്യമവുമായി ബന്ധപ്പെടുകയും തുക മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് കൈമാറുകയുമായിരുന്നു.

പെരുന്നാളിന് പുതുവസ്ത്രം ധരിക്കുന്നതിനെക്കാൾ ഈ കുട്ടികളുടെ സന്തോഷം, നാടണയാൻ വിമാന ടിക്കറ്റിന് വകയില്ലാതെ പ്രയാസപ്പെടുന്നവർക്ക് സഹായം നൽകിയതിലാണ്.