LiveTV

Live

Kerala

കളിക്കാന്‍ കൂട്ടിയില്ല; പരാതിയുമായി 8 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ

എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാർ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 'ശല്യം' എന്താണെന്ന് മനസ്സിലായത്.

കളിക്കാന്‍ കൂട്ടിയില്ല; പരാതിയുമായി 8 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ

കോഴിക്കോട് സിറ്റി കസബ പൊലീസ് സ്റ്റേഷനിൽ എട്ടു വയസ്സുകാരൻ എഴുതിക്കൊണ്ടുവന്ന പരാതി വായിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പൊലീസുകാർ ഞെട്ടി. അഞ്ച് പെൺകുട്ടികൾ ചേർന്ന് തന്നെ 'ശല്യം ചെയ്യുന്നു'വെന്നാണ് പുതിയപാലത്ത് താമസിക്കുന്ന ഉമർ നിദാൽ എന്ന മൂന്നാം ക്ലാസുകാരൻ പരാതിയിൽ ആരോപിച്ചിരുന്നത്.

എസ്.എച്ച്.ഒ വിവരമറിയിച്ചതിനെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാർ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 'ശല്യം' എന്താണെന്ന് മനസ്സിലായത്. സഹോദരിയും അടുത്ത ബന്ധുക്കളുമടക്കം അഞ്ച് പെൺകുട്ടികൾ തന്നെ കളിക്കാൻ കൂട്ടുന്നില്ലെന്നും കളിയാക്കുന്നുവെന്നുമായിരുന്നു ഉമർ നിദാലിന്റെ പരാതി.

കളിയാക്കിയ സഹോരിയെയും ബന്ധുക്കളായ പെൺകുട്ടികളെയും നേരിൽക്കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി 'പ്രശ്‌നം' രമ്യമായി പരിഹരിച്ചാണ് പൊലീസുകാർ മടങ്ങിയത്.