LiveTV

Live

Kerala

കേന്ദ്രം പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ല: ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നത് 21 മലയാളികൾ

ബഗ്ദാദ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 250 ഇന്ത്യക്കാർ.

കേന്ദ്രം പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ല: ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നത് 21 മലയാളികൾ

21 മലയാളികളടക്കം 50 ഇന്ത്യക്കാർ ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ബഗ്ദാദ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 250 ഇന്ത്യക്കാർ.

ഇറാഖിലെ ബസറയിലാണ് എണ്ണ കമ്പനിയിൽ ജോലിക്കെത്തിയ 21 മലയാളികളടക്കം അമ്പത് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നത്. മാർച്ച് 16 മുതൽ ഇവർ ജോലിയെടുക്കുന്ന കമ്പനി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഇവർക്ക് തിരിച്ച് നാട്ടിലെത്താൻ മാർഗമൊന്നുമില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യ പട്ടികയിലൊന്നും ഇതുവരെ ഇറാഖ് ഇടം പിടിച്ചിട്ടുമില്ല. കോവിഡ് ബാധിച്ച് 110 പേർ മരിച്ച ഇറാഖിൽ ഇവരും രോഗഭീതിയിലാണ്. കമ്പനിയിലുള്ള ഒരു മെയിൽ നേഴ്സ് മാത്രമാണ് ഇവരുടെ ആരോഗ്യത്തിന് ആശ്രയം.

കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മലയാളികൾ ഇക്കൂട്ടത്തിലുണ്ട്. സഹായം ലഭിക്കേണ്ട ഇന്ത്യൻ എംബസി പോലും ബസറയിൽ നിന്ന് 560 കിലോമീറ്ററിലേറെ അകലെയാണ്. അവിടെ എത്താൻ ആറ് മണിക്കൂറിലേറെ യാത്ര വേണം. തങ്ങളെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപടണമെന്നാണ് ഇവരുടെ ആവശ്യം.