LiveTV

Live

Kerala

ട്രെയിന്‍ ‍ ഗതാഗതം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തിന് ആശങ്ക

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പ്രത്യേക പരിശോധനയോ പാസോ കൂടാതെ ആയിരക്കണക്കിന് യാത്രക്കാര്‍ ഒരുമിച്ചെത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കും

ട്രെയിന്‍ ‍ ഗതാഗതം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തിന് ആശങ്ക

ട്രെയിന്‍ ‍ ഗതാഗതം പുനരാരംഭിക്കാനുള്ള റയില്‍വെയുടെ തീരുമാനത്തില്‍ സംസ്ഥാനത്തിന് ആശങ്ക. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പ്രത്യേക പരിശോധനയോ പാസോ കൂടാതെ ആയിരക്കണക്കിന് യാത്രക്കാര്‍ ഒരുമിച്ചെത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇത് തടയാന്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.

തെര്‍മല്‍ സ്കാനിങ് പോലെ പരിമിതമായ പരിശോധന മാത്രമാണ് യാത്രക്ക് മുന്പ് റയില്‍വെ നടത്തുക. കേരളത്തിലെത്തും മുന്‍പ് ഏഴിടങ്ങളില്‍ സ്റ്റോപ്പുണ്ട്. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിന്ന് ആളുകള്‍ കയറാനിടയുണ്ട്. സാമൂഹിക അകലം പാലിക്കാതെ മുഴുവന്‍ യാത്രക്കാരുമായി എയര്‍ കണ്ടിഷന്‍ഡ് കമ്പാര്‍ട്ട്മെന്റില്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും യാത്ര ചെയ്യുന്നതു വഴി രോഗം പകരാന്‍ സാധ്യത കൂടുതല്‍. വന്നിറങ്ങുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ഐസോലേഷന്‍ ചെയ്യാന്‍ വിമാനത്താവളങ്ങളിലെപ്പോലെ പരിശോധന സംവിധാനങ്ങള്‍ റയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സജ്ജീകരിക്കേണ്ടി വരും. എല്ലാ മുന്‍കരുതലും സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

പാസ് മുഖേനയാണ് ഇപ്പോള്‍ സംസ്ഥാനത്തേക്ക് ആളുകളെ കയറ്റുന്നത്. എന്നാല്‍ റയില്‍വെ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. യാത്രക്കാര്‍ ടിക്കറ്റിനൊപ്പം ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസെടുക്കണമോ എന്ന് വ്യക്തമാക്കുന്നില്ല. ഇത് വിവരശേഖരണവും സങ്കീര്‍ണമാക്കും.