LiveTV

Live

Kerala

ബഹുനില തുണിക്കടകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ

ഭാഗികമായെങ്കിലും ബഹുനില കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ബഹുനില തുണിക്കടകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ

സംസ്ഥാനത്ത് ബഹുനില തുണിക്കടകൾ ഭാഗികമായെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ടെക്സ്റ്റൽസ് ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. പൂർണ്ണമായും സ്തംഭിച്ചു നിൽക്കുന്ന വസ്ത്രവ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി.എസ്.പട്ടാഭിരാമൻ ആവശ്യപ്പെട്ടു . ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി സംഘടന മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകിയിട്ടുണ്ട്. സംഘടനയുടെ സൗത്ത് സോൺ കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നാണ് ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്. കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് നസറുദീൻ നേരെയുണ്ടായ കൈയേറ്റത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നവാബ് ജാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓൾ കേരള കോർഡിനേറ്റർ ഫാമിലി മുജീബ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി K.കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് സോൺ കമ്മിറ്റിക്കു വേണ്ടി KVVES ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഇക്‌ബാൽ പൂജ ചർച്ചകകൾക്കു തുടക്കം കുറിച്ചു. ശങ്കരൻകുട്ടി സ്വയംവര,ഷാനി മനാഫ് വെഡ്‌ഡിങ്, റോജർ പുളിമൂട്ടിൽ,സുധീർ സീമാസ്,ഷാക്കിർ ഫിസ,സജീർ രാജ കുമാരി,അർഷാദ് കോക്‌ടെയ്ൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

സംസ്ഥാന ട്രെഷറർM.N.ബാബു,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജുനെദ്,മർഷൂഖ്,മുകുന്ദൻ കോഴിക്കോട്,ഉസ്മാൻ വയനാട്,നെടുങ്ങാടി ഹരിദാസ്,ശോഭ ഫൈസൽ,ഐവ ഷമീർ,ഉമാദേവി സുധീർ,ശിവൻ,ദിൽവാ നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാനവാസ് റോയൽ,ഖദീജ നൗഷാദ് എന്നിവരാണ് ഓൺലൈൻ മീറ്റിംഗിന് വേണ്ട സൗകര്യങ്ങൾ ചെയ്തത്. കേരളത്തിലെ നാന്നൂറോളം പ്രമുഖ വസ്‌ത്ര വ്യാപാരികൾ പങ്കെടുത്ത യോഗത്തിൽ കലാം സീനത് നന്ദി പറഞ്ഞു.