LiveTV

Live

Kerala

മണ്ണെണ്ണ ഒഴിച്ച് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സീതത്തോട് കെ ആർ പി എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

മണ്ണെണ്ണ ഒഴിച്ച് വിദ്യാർത്ഥിനി  ആത്മഹത്യ ചെയ്തു

പത്തനംതിട്ട സീതത്തോട്‌ വാലുപാറയിൽ കൊമ്പനോലിൽ രാജന്റെയും ശ്യാമളയുടെയും ഇളയ മകൾ രേശ്മ( 18) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം റേഷൻ വാങ്ങാൻ പോയി തിരികെ എത്തിയ അമ്മ രേശ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തുകൂടി അടുക്കള വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോൾ മകളുടെ ശരീരം മുഴുവൻ പൊള്ളിയ നിലയിൽ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ഇൻഡക്ഷൻ സ്റ്റൗവിൽ നിന്ന് ഷോക്കേറ്റന്നായിരുന്നു ആദ്യം കരുതിയത്. പൊലീസ് എത്തി പരിശോധിച്ചതോടെയാണ് തീ കൊളുത്തിയതാണെന്ന് വ്യക്തമായത്. മൂഴിയാർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. സീതത്തോട് കെ ആർ പി എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.