LiveTV

Live

Kerala

കൊല്ലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് പൊലീസ് മര്‍ദ്ദനം

കൊല്ലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് പൊലീസ് മര്‍ദ്ദനം

കൊല്ലം പുനലൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സാവിയോ സാബുവാണ് പുനലൂര്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ സാവിയോയെ മര്‍ദിച്ചിട്ടില്ലെന്നും പൊലീസിനെ ഭയന്നോടിയപ്പോള്‍ മുറിവേറ്റതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞദിവസം രാത്രി പുനലൂര്‍ വാളക്കോട് വെച്ചാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ സാവിയോ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വാളക്കോട് വെച്ച് ബൈക്ക് റോഡരികില്‍ നിര്‍ത്തിയപ്പോള്‍ അവിടെയെത്തിയ പൊലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. മുറിവേറ്റ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സാവിയോ ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സാവിയോയെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയപ്പോഴാണ് മുറിവേറ്റതെന്നും പൊലീസ് പറ‍ഞ്ഞു.