LiveTV

Live

Kerala

ലോക്ക് ഡൗൺ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വരുമാനം ഗണ്യമായി കുറച്ച‌ു: പഠനം

ലോക്ക് ഡൗൺ നീട്ടുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമ്പോള്‍ ദിവസ വേതനക്കാരുടെയും വീട്ടമ്മമാരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശമാണ് പഠനം മുന്നോട്ടു വെക്കുന്നത്

ലോക്ക് ഡൗൺ  അസംഘടിത മേഖലയിലെ  തൊഴിലാളികളുടെ വരുമാനം ഗണ്യമായി കുറച്ച‌ു: പഠനം

ലോക്ക് ഡൗൺ അസംഘടിത മേഖലയിലെ 85 ശതമാനം തൊഴിലാളികളുടെയും വരുമാനം ഗണ്യമായി കുറച്ചെന്ന് പഠനം. ലോക്ക് ഡൗൺ കൂടുതല്‍ കഷ്ടപ്പാടും ദാരിദ്ര്യവും ഉണ്ടാക്കുമെന്ന് 93 പേര്‍ കരുതുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ജനകീയാരോഗ്യ കൂട്ടായ്മ കാപ്സ്യൂള്‍ കേരള തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്‍റേതാണ് കണ്ടെത്തലുകള്‍.

തിരുവനന്തപുരത്തെ വിവിധ മേഖലകളിലുള്ള 284 പേരെ സാമ്പിളായെടുത്ത് നടത്തിയ സര്‍വെയുടേതാണ് കണ്ടെത്തല്‍. അസംഘടിത മേഖലയിലെ 85.5 ശതമാനം പേര്‍ക്കും വരുമാനം കുറയുകയോ പൂര്‍ണമായി ഇല്ലാതാവുകയോ ചെയ്തു. വരുമാനക്കുറവ് അവരുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചു. 44 ശതമാനം പേര്‍ ദൈനം ദിന ചിലവുകള്‍ക്കായി കടം വാങ്ങി. കടബാധ്യതയുള്ളവരില്‍ 97 ശതമാനം പേരും ജീവിതം കൂടുതല്‍ ബുദ്ധിമുട്ടള്ളതായി മാറും എന്ന ആശങ്കപ്പെടുന്നവരാണ്. ഭാവിയിലും വരുമാനം കുറയുമോ എന്ന് 44 ശതമാനം പേര്‍ ആശങ്ക പങ്കുവെച്ചു. 94 ശതാനം സ്ത്രീകളും കരുതുന്നത് ഭാവിയില്‍ കൂടുതല്‍ ദാരിദ്ര്യം ഉണ്ടാകുമെന്നാണ്. വരുമാനത്തില്‍ കുറവുണ്ടായവരുടെ കുടുംബ ജീവിതവും നന്നായി ലോക്ക് ഡൗണില്‍ ബാധിക്കപ്പെട്ടതായും സര്‍വെയില്‍ കണ്ടെത്തി. ലോക്ക് ഡൗൺ നീട്ടുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമ്പോള്‍ ദിവസ വേതനക്കാരുടെയും വീട്ടമ്മമാരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശമാണ് പഠനം മുന്നോട്ടു വെക്കുന്നത്.

സൗജന്യ റേഷന്‍ വലിയ ആശ്വാസമായെന്ന് 83 ശതമാനം പേര്‍ പ്രതികരിച്ചു കോണ്‍സിക്യൂട്ടീവ് സാമ്പിളിങ്, സെല്‍ഫ് റിപ്പോര്‍ട്ടിങ് രീതിയാണ് പഠനത്തിനായി സ്വീകരിച്ചത്. ഏപ്രില്‍ 26 മുതല്‍ 29 വരെയുള്ള കാലയളവിലായിരുന്നു പഠനം.