LiveTV

Live

Kerala

ലോക്ക്ഡൗണിന് മുന്നേ മൂല്യനിർണയം; സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുമായി അധ്യാപകര്‍

ഈ മാസം 13 ന് ഹയര്‍സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയ ക്യാംപുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

ലോക്ക്ഡൗണിന് മുന്നേ മൂല്യനിർണയം; സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുമായി അധ്യാപകര്‍

ലോക്ക്ഡൗണ്‍ തീരുന്നതിന് മുമ്പ് ഹയര്‍സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയം ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുമായി അധ്യാപകര്‍. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഒരു കേന്ദ്രത്തില്‍ തന്നെ 300 ലധികം പേര്‍ ഒത്തു ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനകളുടെ ആവശ്യം.

ഈ മാസം 13 ന് ഹയര്‍സെക്കണ്ടറി പരീക്ഷ മൂല്യ നിര്‍ണയ ക്യാംപുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 92 കാംപുകളാണ് സംസ്ഥാനത്താകെ ഉണ്ടാവുക. ഓരോയിടത്തും 300 ലധികം അധ്യാപകര്‍ പരീക്ഷാ മൂല്യ നിര്‍ണയത്തിനായി എത്തും. ഇവിടെയെല്ലാം പൂര്‍ണമായും സാമൂഹിക അകലം പാലിക്കാനാവില്ലെന്നാണ് അധ്യാപക സംഘടനകളുടെ വാദം. ഒപ്പം ലോക്ഡൌണ്‍ കാലത്തെ യാത്ര പ്രതിസന്ധിയും ഇവര്‍ ചൂണ്ടികാണിക്കുന്നു.

നീറ്റ്, സി.ബി.എസ്.സി പരീക്ഷകളും മൂല്യ നിര്‍ണയവും ജൂലൈയിലാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കാന്‍ സെപ്തംബര്‍ ആകുമെന്നാണ് യു.ജി.സി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോക്ഡൌണ്‍ പൂര്‍ത്തിയാകുന്നതിനെ മുന്നേ മൂല്യനിര്‍ണയ കാംപുകള്‍ തുടങ്ങേണ്ടതില്ലെന്നാണ് ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനകളും നിലപാട്.