LiveTV

Live

Kerala

വയനാട്ടില്‍ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ് സ്ഥിരീകരിച്ചു

ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞി​​ന്റെയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു.

വയനാട്ടില്‍ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ് സ്ഥിരീകരിച്ചു

വയനാട്ടില്‍ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ് 19 സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞി​​ന്റെയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടേയും കുഞ്ഞി​​െൻറയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

വയനാട്ടിൽ ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്.