LiveTV

Live

Kerala

മാലദ്വീപിൽ നിന്നുള്ള ആദ്യ കപ്പൽ 698 യാത്രക്കാരുമായി കൊച്ചിതീരമണഞ്ഞു

കപ്പലിൽ ആകെ 698 യാത്രക്കാരാണുള്ളത്

മാലദ്വീപിൽ നിന്നുള്ള ആദ്യ കപ്പൽ  698 യാത്രക്കാരുമായി കൊച്ചിതീരമണഞ്ഞു

ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ആദ്യഘട്ടം പൂർണ്ണ വിജയം. 698 യത്രക്കാരുമായി നാവികസേനയുടെ ഐ.എൻ.എസ് ജലാശ്വ എന്ന കപ്പൽ കൊച്ചി തീരത്തടുത്തു.

വെള്ളിയാഴ്ച മാലദ്വീപിൽ നിന്ന് പുറപ്പെട്ട ഐ.എൻ.എസ് ജലാശ്വയ 9 മണിയോടെയാണ് കൊച്ചി തീരത്തെത്തിയത്. 9:20ന് പൈലറ്റ് ബോട്ടിന്‍റെ അകമ്പടിയോടെ കപ്പൽ വില്ലിംഗ് ടൺ ഐലന്‍റിലെ സാമുദ്രിക ക്രൂയിസ് ടെർമിനലിലേക്കെത്തി.

698 യാത്രക്കാരിൽ രോഗികളും ഗർഭിണികളുമടങ്ങിയ ആദ്യ സംഘം പത്തരയോടു കൂടി പുറത്തേക്ക്. ഓരോ യാത്രക്കാരേയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കിയ ശേഷമാണ് എമിഗ്രേഷൻ വിഭാഗത്തിലേക്ക് മാറ്റിയത്.

കപ്പലിൽ ഉണ്ടായിരുന്ന 137 തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാൻ ബസുകൾ സംസ്ഥാനത്തിന്‍റെ അതിർത്തിയിലെത്തും. മറ്റ് 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 121 പേർ കൊച്ചിയിൽ നിരിക്ഷണത്തിൽ കഴിയും. കേരളത്തിൽ നിന്നുള്ള 440 പേരെ എല്ലാ നടപടിക്രമങ്ങൾക്കും ശേഷം അതത് ജില്ലകളിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.