LiveTV

Live

Kerala

ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലെത്തി

121 യാത്രക്കാരുമായി പുറപ്പെട്ട എംവി അറേബ്യന്‍ സീ എന്ന കപ്പലാണ് എത്തിയത്.

ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലെത്തി

ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായുള്ള ആദ്യ യാത്രാകപ്പല്‍ കൊച്ചിയിലെത്തി. 121 യാത്രക്കാരുമായി പുറപ്പെട്ട എംവി അറേബ്യന്‍ സീ എന്ന കപ്പലാണ് എത്തിയത്.

ഇന്നലെ വൈകിട്ടോടെയാണ് ദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും ആരോഗ്യ പ്രവര്‍ത്തകരുമാണ് കൂടുതലായും കപ്പലിലുള്ളത്. 250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ് 121 യാത്രക്കാരെ കയറ്റി യാത്ര തിരിച്ചത്. മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക.