LiveTV

Live

Kerala

ലക്ഷദ്വീപില്‍ നിന്ന് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ഇന്ന് കൊച്ചിയില്‍ എത്തിയ കപ്പലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ലക്ഷദ്വീപില്‍ നിന്ന് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ലോക്ഡൌണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഇന്ന് കൊച്ചിയില്‍ എത്തിയ കപ്പലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

121 യാത്രക്കാരുമായാണ് എം വി അറേബ്യന്‍ സീ എന്ന കപ്പല്‍ കൊച്ചിയിലെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലെക്ക് യാത്ര തിരിച്ചത്. ഇന്ന് രാവിലെ കപ്പൽ കൊച്ചിയിലെത്തി.

250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ് 121 യാത്രക്കാരെ കയറ്റി യാത്ര തിരിച്ചത്. ഗ്രീൻ സോണിൽ നിന്ന് എത്തിവരായതിനാൽ യാത്രക്കാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശം.