LiveTV

Live

Kerala

വിമാന ടിക്കറ്റിന് പണമില്ലാത്ത പ്രവാസികള്‍ക്കായി കൈകോര്‍ത്ത് മീഡിയവണും ഗൾഫ് മാധ്യമവും; പിന്തുണയുമായി മനുഷ്യസ്നേഹികൾ

സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും മാത്രമല്ല വ്യക്തികളും രംഗത്ത് എത്തുകയാണ്.

വിമാന ടിക്കറ്റിന് പണമില്ലാത്ത പ്രവാസികള്‍ക്കായി കൈകോര്‍ത്ത് മീഡിയവണും ഗൾഫ് മാധ്യമവും; പിന്തുണയുമായി മനുഷ്യസ്നേഹികൾ

പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാത്തവർക്ക് ടിക്കറ്റ് നൽകാൻ മീഡിയവണും ഗൾഫ് മാധ്യമവും പ്രഖ്യാപിച്ച പദ്ധതിക്ക് പിന്തുണയുമായി മനുഷ്യസ്നേഹികൾ കൈകോർക്കുന്നു. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും മാത്രമല്ല വ്യക്തികളും രംഗത്ത് എത്തുകയാണ്.

മിഷൻ വിങ്സ് ഓഫ് കംപാഷൻ എന്ന പേരിലാണ് മീഡിയവണും ഗൾഫ് മാധ്യമവും പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കൈത്താങ്ങ് പ്രഖ്യാപിച്ചത്. 100 പേർക്ക് ടിക്കറ്റ് നൽകാൻ സന്നദ്ധത അറിയിച്ച് പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ഈസ്റ്റേൺ കോൺഡിന്‍റ്സ് രംഗത്തുവന്നു. ഗൾഫിലെ വാണിജ്യ പങ്കാളിയായ ജലീൽ ഹോൾഡിങ്സാണ് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാന്റെ തീരുമാനം അറിയിച്ചത്. ഫാസ്റ്റ്ഫുഡ് ബ്രാൻഡായ ചിക്കിങും ടിക്കറ്റുകൾ നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നു. ആർ.എഫ് കംബൈൻസ് എം.ഡിയും ഇന്ത്യൻ സംരംഭക കൂട്ടായ്മയായ ഐ.പി.എയുടെ ചെയർമാനുമായ നെല്ലറ ഷംസുദ്ദീൻ, പ്രമുഖ ബിസിനസ് സെറ്റ്അപ്പ് മാനേജ്മെൻറ് സംരംഭമായ എമിറേറ്റ്സ് ഫസ്റ്റിന്റെ എം.ഡി ജമാദ് ഉസ്മാനും തുടക്കം മുതൽ ഈ സംരംഭത്തിന് ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. സഫാരി ഗ്രൂപ്പും പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് ടിക്കറ്റ് നൽകുമെന്ന് ചെയർമാൻ അബൂബക്കർ മാടപ്പാട്ട് പറഞ്ഞു.

ഇവർക്ക് പുറമെ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എംജി പുഷ്പനും ടിക്കറ്റുകൾ സംഭാവന ചെയ്യും. നിരവധി വീട്ടമ്മമാരും സാധാരണക്കാരായ പ്രവാസികളും തങ്ങളാൽ കഴിയുന്ന ടിക്കറ്റുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മടങ്ങുന്നവരുടെ പട്ടികയിൽ ലക്ഷക്കണക്കിന് പേരുള്ളതിനാൽ ഈ ബൃഹത് സംരംഭത്തിന് ഇനിയും വലിയ പിന്തുണ ആവശ്യമാണെന്ന് മീഡിയവൺ-ഗൾഫ് മാധ്യമം അധികൃതർ ചൂണ്ടിക്കാട്ടി.