LiveTV

Live

Kerala

നാടണഞ്ഞു; ഇരട്ടി മധുരമായി മാതൃദിനത്തിൽ മാതാവുമായി..

മാലിയിൽ നിന്ന് ഐ.എൻ.എസ് ജലാശ്വയിൽ എത്തി. മാതൃ ദിനത്തിൽ അമ്മയായി സോണിയ.

നാടണഞ്ഞു; ഇരട്ടി മധുരമായി മാതൃദിനത്തിൽ മാതാവുമായി..

മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിന് ഒപ്പം മകൻ്റെ ജനനം ഇരട്ടി മധുരമായി.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നേവി നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. തുറമുഖത്ത് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം സോണിയക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയും തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.

മുമ്പ് 6 തവണ അബോർഷൻ ആയിട്ടുള്ള സോണിയക്ക് മാതൃദിനത്തിൽ തന്നെ അമ്മയാകാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം പകർന്നു. സോണിയയുടെ ഭർത്താവ് ഷിജോ കേരളത്തിൽ നഴ്സാണ്.

സോണിയ - ഷിജോ ദമ്പതികളെ ജില്ലാ കളക്ടർ എസ്. സുഹാസ് ഫേസ് ബുക്ക് പോസ്റ്റിൽ അഭിനന്ദിച്ചു. ഐ.എൻ.എസ് ജലാശ്വ കപ്പലിൽ കൊച്ചിയിലെത്തിയ 698 പേരിൽ 19 പേർ ഗർഭിണികളായിരുന്നു.