LiveTV

Live

Kerala

വാളയാര്‍ ചെക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ മലയാളികള്‍ എത്തി

അറുപതിലേറെ പേരെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.

വാളയാര്‍ ചെക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ മലയാളികള്‍ എത്തി

വാളയാര്‍ ചെക് പോസ്റ്റില്‍ പാസില്ലാതെ ഇന്നും മലയാളികള്‍ എത്തി. അറുപതിലേറെ പേരെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. വാളയാര്‍ ചെക്പോസ്റ്റിന്‍റെ മൂന്ന് കിലോമീറ്റര്‍ പരിധി നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ പാസില്ലാതെ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെ കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കോയമ്പത്തൂരിൽ കഴിയുന്നവർക്ക് അവർ യാത്ര പുറപ്പെട്ട ജില്ലയിലെ കലക്ടറുടെയും എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടറുടെയും അനുമതി ലഭിച്ച ശേഷം മാത്രമേ വാളയാർ അതിർത്തി കടത്തിവിടൂ.