LiveTV

Live

Kerala

'ജോലി പോയി, വാടക കൊടുക്കാനാവുന്നില്ല': ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍

എത്രയും വേഗം നാട്ടിലേക്ക് എത്തിയില്ലെങ്കില്‍ പട്ടിണിയാകുമെന്ന് ഇവര്‍ പറയുന്നു

'ജോലി പോയി,  വാടക കൊടുക്കാനാവുന്നില്ല': ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ ദുരിതം തുടരുന്നു. വാടക കൊടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് മുംബൈയില്‍ ജോലി നഷ്ടപ്പെട്ട് ദുരിതം നേരിടുന്ന മലയാളി നഴ്സ് മീഡിയവണിനോട് പറഞ്ഞു.

കോവിഡ് 19 ഡ്യൂട്ടിയെ തുടര്‍ന്ന് ജോലി നഷ്ടമായതാണ് ജോമിക്ക്. എത്രയും വേഗം നാട്ടിലേക്ക് എത്തിയില്ലെങ്കില്‍ പട്ടിണിയിലേക്ക് നീങ്ങും. തന്നെ പോലെ നിരവധി നഴ്സുമാര്‍ മുംബൈയില്‍ സമാനമായ സാഹചര്യത്തില്‍ കഴിയുന്നതായും ജോമി പറയുന്നു.

രാജസ്ഥാനിലെ ജയ്പൂര്‍ സുരേഷ് ഗ്യാന്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ അവസ്ഥയും ദയനീയമാണ്. റെഡ് സോണായ ഹോസ്റ്റലില്‍ നിന്ന് ഒഴിയാനാണ് നിര്‍ദേശം. ഈ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. കേരളത്തില്‍ പോകാനുള്ള പാസ് ലഭിച്ചാല്‍ വാഹനം ഏര്‍പ്പെടുത്താനാണ് നീക്കം.