LiveTV

Live

Kerala

പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികള്‍ കോവിഡ് കെയര്‍ സെന്‍ററില്‍ വളണ്ടിയര്‍മാര്‍

കേസിലുൾപ്പെട്ടവരെ മാറ്റാൻ നിർദേശം നൽകിയതായി എഡിഎം.

പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികള്‍ കോവിഡ് കെയര്‍ സെന്‍ററില്‍ വളണ്ടിയര്‍മാര്‍

പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസില്‍ പ്രതികളായവരെ കോവിഡ് കെയര്‍ സെന്ററില്‍ വളണ്ടിയര്‍മാരായി നിയോഗിച്ചു. പത്തനംതിട്ട തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച കേസിലെ പ്രതികളാണ് വളണ്ടിയർമാരായി എത്തിയത്. പരാതി ഉയർന്നതോടെ കേസിലുൾപെട്ടവരെ മാറ്റാൻ നിർദേശം നൽകിയതായി എഡിഎം പറഞ്ഞു.

കോവിഡ് കെയർ സെന്റർ വളണ്ടിയർമാരുടെ പട്ടികയിലാണ് തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച കേസിലെ പ്രതികൾ സ്ഥാനം പിടിച്ചത് . വളണ്ടിയർമാർ കേസിലുൾപ്പെട്ടവരാണെന്ന കാര്യം ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് പ്രസിഡന്റ് വിഷയം എഡിഎമ്മിന്‍റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. പരാതി ഉയർന്നതോടെ കേസിലുൾപ്പെട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയെന്നും പകരം ആളുകളെ നിയമിക്കാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും എഡിഎം വ്യക്തമാക്കി.

പോലീസ് ക്ലിയറൻസ് ഉള്ളവരെയാണ് വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്. എന്നിട്ടും നിലവിൽ അന്വേഷണം നേരിടുന്ന പ്രതികൾ വാളണ്ടിയര്‍മാരായി കയറിപറ്റിയതിൽ ദുരൂഹതയുണ്ട്‌. സിപിഎം പ്രവർത്തകരായ ഇവരെ കേസിലുൾപ്പെട്ടതിനെ തുടർന്ന് സിപിഎം ജില്ലാ കമ്മറ്റി അന്വേഷണ വിധേയമായി നേരത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.