LiveTV

Live

Kerala

മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 പ്രവാസികള്‍ കൂടി നാട്ടിലെത്തി

കൂടുതൽ വിമാനങ്ങൾ എത്തിയത് കൊണ്ട് തന്നെ മെഡിക്കൽ പരിശോധനകൾക്കടക്കം വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നത്.

മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 പ്രവാസികള്‍ കൂടി നാട്ടിലെത്തി

പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി കേരളത്തിലെത്തി. മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 യാത്രക്കാരാണ് ഇന്നലെ കൊച്ചിയിലെത്തിയത്.

കുവൈത്ത് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ സമയം രാത്രി 9.26നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. നിശ്ചിത സമയത്തിൽ നിന്ന് 30 മിനിറ്റ് വൈകി. നാല് കുട്ടികളടക്കം 181 പ്രവാസികളാണ് കുവൈത്തിൽ നിന്ന് നാട്ടിലെത്തിയത്. ഒമാൻ സമയം വൈകിട്ട് 4.15ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം ഇന്ത്യൻ സമയം രാത്രി 10നാണ് കൊച്ചിയിലെത്തിയത്. 181 യാത്രക്കാരാണ് ഈ വിമാനത്തിലും ഉണ്ടായിരുന്നത്.

ദോഹയിൽ നിന്നുള്ള വിമാനം രാത്രി 1.40ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻറ് ചെയ്തു. കൂടുതൽ വിമാനങ്ങൾ എത്തിയത് കൊണ്ട് തന്നെ മെഡിക്കൽ പരിശോധനകൾക്കടക്കം വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നത്. പരിശോധന നടപടികൾ പൂർത്തിയാക്കി കെഎസ്ആർടിസി ബസുകളിലാണ് പ്രവാസികളെ ഓരോ ജില്ലകളിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെക്കെത്തിച്ചത്.

ഇന്ന് പ്രവാസികളുമായി ഒരു വിമാനമാണ് കൊച്ചിയിലെത്തുന്നത്. പകൽ ഒരു മണിക്ക് കൊച്ചിയിൽ നിന്ന് ക്വലാലംപുരിലേക്ക് യാത്ര തിരിക്കുന്ന വിമാനം രാത്രി 10.45ന് പ്രവാസികളെയുമായി മടങ്ങിയെത്തും.