LiveTV

Live

Kerala

തിരുവനന്തപുരത്തെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കലക്ടര്‍

ഖത്തറില്‍ നിന്ന് നാളെ രാത്രി 10.30നാണ് 182 പേരടങ്ങുന്ന യാത്രക്കാരുമായി വിമാനമെത്തുക.

തിരുവനന്തപുരത്തെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കലക്ടര്‍

തിരുവനന്തപുരത്തേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം നാളെ എത്തും. ഖത്തറില്‍ നിന്ന് നാളെ രാത്രി 10.30നാണ് 182 പേരടങ്ങുന്ന യാത്രക്കാരുമായി വിമാനമെത്തുക. പ്രവാസികളെ സ്വീകരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും കന്യാകുമാരിയില്‍ നിന്നുമുള്ളവരാണ് നാളെ എത്തുന്നത്. വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേയ്സ് ഡിറ്റക്ഷന്‍ കാമറ വഴി പരിശോധിക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. മറ്റ് ജില്ലകളിലുള്ളവരെ അതത് പ്രദേശങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് 50 പേരുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. ഐഎംജി, വാട്ടര്‍ അതോറിറ്റി ഗസ്റ്റ് ഹൌസ് തുടങ്ങി 20 ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വര്‍ക്കല, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലായി ഒമ്പത് കെയര്‍ സെന്‍ററുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്. പണം കൊടുത്ത് താമസിക്കുന്നതിനായി 5000 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.