LiveTV

Live

Kerala

റെഡ്സോണില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല

4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയത്.

റെഡ്സോണില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല

തമിഴ്‌നാട്ടിലെ റെഡ്‌സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ലെന്ന് ജില്ലാഭരണകൂടം. റെഡ്‌സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്.

34 വിദ്യാര്‍ഥികളാണ് തമിഴ്നാട്ടില്‍ നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ 4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

റെഡ്‌സോണില്‍ നിന്നുവരുന്നവര്‍ സര്‍ക്കാരിന്‍റെ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. എന്തായാലും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.