LiveTV

Live

Kerala

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ സര്‍ക്കാര്‍ കൊണ്ടുവന്നില്ലെങ്കില്‍ പ്രതിപക്ഷം കൊണ്ടുവരും: കെ മുരളീധരന്‍

ചെക്ക് വേണ്ടാത്തത് മുഖ്യമന്ത്രിക്കല്ലേ? ആ പണം ഉപയോഗിച്ച് മലയാളികളെ തങ്ങള്‍ കൊണ്ടുവന്നുകൊള്ളാമെന്ന് കെ മുരളീധരന്‍

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ സര്‍ക്കാര്‍ കൊണ്ടുവന്നില്ലെങ്കില്‍ പ്രതിപക്ഷം കൊണ്ടുവരും: കെ മുരളീധരന്‍

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കൊണ്ടുവരാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിൽ കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറാണെന്ന് കെ മുരളീധരന്‍ എംപി‍. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് റെയില്‍വെയുമായി ബന്ധപ്പെട്ട് മലയാളികളെ തിരിച്ചുകൊണ്ടുവരണം. അതൊന്നും കഴിയില്ലെന്നാണ് നിലപാടെങ്കില്‍ ചെക്ക് വേണ്ടാത്തത് മുഖ്യമന്ത്രിക്കല്ലേ? ആ പണം ഉപയോഗിച്ച് തങ്ങള്‍ കൊണ്ടുവന്നുകൊള്ളാമെന്നും മുരളീധരന്‍ പറഞ്ഞു.

ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല. വിളിച്ചുചോദിക്കുന്നവര്‍ക്ക് ഒരു ഉത്തരം നല്‍കാന്‍ പോലും കഴിയുന്നില്ല. വിദേശത്തുള്ള മുഴുവന്‍ പ്രവാസികളെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.