ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്.
ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഷാര്‍ജയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു.
ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു മരണം. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കുമെന്ന് സഹോദരൻ അഷറഫ് പറഞ്ഞു.