LiveTV

Live

Kerala

കേരളത്തിന് നന്ദി പറഞ്ഞ് ഡേവിഡും ലിയയും  സ്പെയിനിലേക്ക് മടങ്ങി

അന്‍പതു ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനൊടുവില്‍ ഡേവിഡും ലിയയും സ്വദേശത്തേക്ക്. കോട്ടയത്തുനിന്നും റോഡ് മാര്‍ഗം ബാംഗ്ലൂരില്‍ എത്തിയ സംഘം ഇന്നലെ സ്പെയിനിലേക്ക് തിരിച്ചു.

കേരളത്തിന് നന്ദി പറഞ്ഞ് ഡേവിഡും ലിയയും  സ്പെയിനിലേക്ക് മടങ്ങി

''ജീവിതം ഒരു മുറിയിലും പരിസരത്തും മാത്രമായി ഒതുങ്ങിയെങ്കിലും ഇവിടം മറ്റൊരു വീടുപോലെയായിരുന്നു. ഇവിടെ അനുഭവിച്ച സുരക്ഷിതത്വത്തിനും ആതിഥ്യത്തിനും  ജില്ലാ ഭരണകൂടത്തിനും കാസാ മരിയയിലെ വൈദികര്‍ക്കും ജീവനക്കാര്‍ക്കും നന്ദി''-

സ്പെയിനില്‍ സ്വദേശിനി ലിയയുടെ വാക്കുകളാണ് ഇത്. ഇന്നലെ ബാഗ്ലൂരില്‍ നിന്നും സ്പെയിനിലേക്ക് മടങ്ങുബോള്‍ ലിയയക്കും ഡേവിഡിനും ഈ കോവിഡ് കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്.

കേരളത്തിന് നന്ദി പറഞ്ഞ് ഡേവിഡും ലിയയും  സ്പെയിനിലേക്ക് മടങ്ങി

മാര്‍ച്ച് ആദ്യ വാരം കേരളത്തിലെത്തിയ  ഡേവിഡ് ലൂയി മാര്‍ട്ടിനും ലിയ മാത്താസ് ഇവീലെയും മാര്‍ച്ച് 15നാണ് കോട്ടയത്ത് നിന്നും മൂന്നാറിലേക്ക് ബസ്സുകയറിത്. കേരളത്തിലെ കാഴ്ചകള്‍ കണ്ട് യാത്ര പുരോഗമിക്കവേ യാത്രക്കാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വിദേശികളായ രണ്ട് പേര്‍ ബസ്സില്‍ യാത്ര ചെയ്യുന്നുവെന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍. കുവറവിലങ്ങാട് പൊലീസ് അങ്ങനെ കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരെത്തി ഇവരുമായി സംസാരിച്ചു. ബസ്സ് യാത്ര ഒഴിവാക്കണമെന്ന് പറഞ്ഞതിനോട് ആദ്യം പൊരുത്തപ്പെടാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ മനസിലായതോടെ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആന്പുലന്‍സില്‍ കയറി...

കേരളത്തിന് നന്ദി പറഞ്ഞ് ഡേവിഡും ലിയയും  സ്പെയിനിലേക്ക് മടങ്ങി

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചതോടെ വലിയ ആശങ്കലായി ഈ സ്പാനിഷ് വംശജര്‍. പാലാ ജനറല്‍ ആശുപത്രിയില്‍ ആദ്യം ഇവരെ ക്വാറന്റൈന്‍ ചെയ്തു. എന്നാല്‍ രോഗ ലക്ഷ്ണങ്ങള്‍ പോലും ഇല്ലാത്ത ഇവരെ സ്വദേശത്തേക്ക് പറഞ്ഞവിടാന്‍ ശ്രമിക്കുബോഴാണ് ലോക്ഡൌണ്‍ എത്തുന്നത്. ഇതോടെ ആശങ്ക വര്‍ദ്ധിച്ചു. അങ്ങനെയിരിക്കുബോഴാണ് പേരുര്‍ കാസാ മരിയ സ്പിരിച്വാലിറ്റി സെന്‍റര്‍ അധികൃതര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതി വരെ ഇവിടെയാണ് ഇവര്‍ താമസിച്ചത്. .

കേരളത്തിന് നന്ദി പറഞ്ഞ് ഡേവിഡും ലിയയും  സ്പെയിനിലേക്ക് മടങ്ങി

ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ മടക്ക് യാത്രയ്ക്കുള്ള അനുമതിയും ലഭിച്ചു. അങ്ങനെ ഇന്നലെ ബാംഗ്ലൂരില്‍ എത്തിയ ഇവര്‍ സ്പെയിനിലേക്ക് യാത്രയായി.

വര്‍ക്കലയില്‍നിന്നു വന്ന സ്പെയിന്‍കാരായ ആന്‍ഡ്രിയാസ് ക്ലെമന്‍റെ, പൗലോ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും സ്പെയിനിലേക്ക് പോയത്.