LiveTV

Live

Kerala

തുടിക്കുന്ന ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പറക്കും

സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍ എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു

തുടിക്കുന്ന ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പറക്കും

സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍ എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയം എത്തിക്കാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് പറക്കും.

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായാണ് ഹെലികോപ്ടര്‍ പറക്കാനിരിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടിക്ക് സമീപമുള്ള ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലികോപ്ടര്‍ പാഡില്‍ നാല് മണിക്ക് മുമ്പായി ഹെലികോടര്‍ പറന്നിറങ്ങും.

അവിടെ നിന്നും ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ഗോതമംഗലം സ്വദേശിക്കായി ഹൃദയം കൊണ്ടുപോകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.