LiveTV

Live

Kerala

തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്​റ്റർ കൊച്ചിയിലെത്തി

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമര‍ണം സംഭവിച്ച രോഗിയുടെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് മാറ്റിവെക്കാനുള്ള ദൗത്യവുമായാണ് ഹെലികോപ്റ്റർ പറന്നത്​.

തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്​റ്റർ കൊച്ചിയിലെത്തി

തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച സ്ത്രീയുടെ ഹൃദയവുമായി സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. ആറ് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് ഹൃദയവുമായി കൊച്ചിയിലെത്തിയത്. സർക്കാർ വാടകക്കെടുത്ത ഹെലികോപ്​റ്റർ എയർ ആംബുലൻസിലാണ്​ ഹൃദയം കൊച്ചിയിലെത്തിച്ചത്​. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമര‍ണം സംഭവിച്ച രോഗിയുടെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്ക് മാറ്റിവെക്കാനുള്ള ദൗത്യവുമായാണ് ഹെലികോപ്റ്റർ പറന്നത്​. കോതമംഗലം സ്വദേശിക്കാണ്​ ഹൃദയം മാറ്റിവെക്കുക.