LiveTV

Live

Kerala

വാടക ഹെലികോപ്റ്റർ; ആദ്യ പറക്കൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി

ഹൃദയമെത്തിക്കുന്നത് പോലീസിന് വേണ്ടി സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിൽ

വാടക ഹെലികോപ്റ്റർ; ആദ്യ പറക്കൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി

കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുവരാനാണ് സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്ടർ ആദ്യമായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസിൽ മസ്തിഷ്കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി

പന്ത്രണ്ടരയോടെ ഹെലികോപ്റ്റർ കൊച്ചി ഹയാത്തിന്റെ ഹെലിപാഡിലിറങ്ങും. അവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചി ലിസി ആശുപത്രിയിലെത്തിക്കും. ഈ സമയത്ത് ഹയാത്ത് മുതൽ ലിസി വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയിൽ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് യാത്ര തിരിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് കിംസിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നരക്കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്നും കൈമാറിയത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.