LiveTV

Live

Kerala

പട്ടിണിയാണ്, രക്ഷിക്കണം... കേരളത്തോട് കരഞ്ഞ് സഹായം തേടി മുംബൈ മലയാളികള്‍

വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാതെ വന്നതോടെ എങ്ങനെയെങ്കിലും കേരള സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലേക്ക് എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിന് മുമ്പില്‍ കൈകൂപ്പി അപേക്ഷിക്കുകയാണ് ഇവര്‍.

പട്ടിണിയാണ്, രക്ഷിക്കണം... കേരളത്തോട് കരഞ്ഞ് സഹായം തേടി മുംബൈ മലയാളികള്‍

ലോക്ഡൗണില്‍ കുടുങ്ങിയ മഹാരാഷ്ട്രയിലെ മലയാളികള്‍ ദുരിതക്കയത്തില്‍. ജോലിയില്ലാതായതോടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പലര്‍ക്കുമാകുന്നില്ല. വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാതെ വന്നതോടെ എങ്ങനെയെങ്കിലും കേരള സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലേക്ക് എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിന് മുമ്പില്‍ കൈകൂപ്പി അപേക്ഷിക്കുകയാണ് ഇവര്‍.

ദുരിതക്കയത്തിലായ ഈ മനുഷ്യരുടെ വിലാപം ആരുടെയും നെഞ്ചുലക്കുന്നതാണ്. ലോക്ഡൗണ്‍ നീണ്ടതോടെ ജോലിയില്ലാതായി. പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥ. വാടക കൊടുക്കാനാവാത്തതിനാല്‍ കുടുംബവുമായി വീട് വിട്ടിറങ്ങേണ്ടിവരുമോയെന്ന ഭയം മറുഭാഗത്ത്. മക്കള്‍ക്ക് മരുന്ന് വാങ്ങി നല്‍കി പോലും കഴിയുന്നില്ല. ജോലി തേടിയെത്തി ലോക്ഡൗണില്‍ കുടുങ്ങിയവരുടെ അവസ്ഥ ഇതിലും ദയനീയം. സ്വന്തം നിലയ്ക്ക് ബസ് വാടകയ്ക്ക് വിളിച്ചു നാട്ടിലെത്താന്‍ ശ്രമിച്ചപ്പോള്‍ താങ്ങാനാവാത്ത വാടകയും തടസമായി.