LiveTV

Live

Kerala

റോഡ് വെട്ടിപ്പൊളിച്ച് മണ്ണെടുപ്പ് : പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കേസ്

വാർഡ് മെമ്പർ അടക്കം പ്രതി

റോഡ് വെട്ടിപ്പൊളിച്ച് മണ്ണെടുപ്പ് : പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കേസ്

റോഡ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണെടുത്ത് കടത്തിയെന്ന പരാതിയില്‍ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോത്താനിക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്തിലെ ഈട്ടിപ്പാറ - മോഡേൺപടി റോഡിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് കേസ്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെ ടാർറോഡ് ആറടി താഴ്ചയിൽ കുഴിച്ച് ഇരുന്നൂറ് ലോഡ് മണ്ണ് കടത്തിക്കൊണ്ട് പോയെന്നാണ് കേസ്.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റുമായ പി കെ മൊയ്തു, വാർഡ്മെന്പർ ഷാജിമോൾ റഫീക്ക് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മണ്ണെടുക്കാനുപയോഗിച്ച രണ്ട് ടിപ്പറുകളും കസ്റ്റഡിയിലെടുത്തു.

പഞ്ചായത്ത് ഭരണസമിതിയും മണ്ണ് മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് ഉണ്ടായതെന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു. എം.സി.പി മണ്ണെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ മൊയ്തു പറഞ്ഞു. വിഷയത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് സി.പി.എം തയ്യാറെടുക്കുകയാണ്