LiveTV

Live

Kerala

ലോക്ഡൗണ്‍ ലംഘിച്ച് ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ കച്ചവടം പൊടിപൊടിക്കുന്നു; കാവലിന് പൊലീസും

ഒരു നിലയുള്ള ടെക്സ്റ്റൈല്‍സിന് മാത്രമാണ് ലോക്ഡൗണ്‍ ഇളവ് നല്‍കിയത്. ബഹുനില ടെക്സ്റ്റൈലോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ.

ലോക്ഡൗണ്‍ ലംഘിച്ച് ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ കച്ചവടം പൊടിപൊടിക്കുന്നു; കാവലിന് പൊലീസും

ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ബഹുനില ടെക്സ്റ്റൈല്‍ മാളിന്‍റെ പ്രവര്‍ത്തനം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രന്‍‍ ടെക്സ്റ്റൈല്‍സാണ് ലോക്ഡൗണ്‍ കാലത്തും കച്ചവടം പൊടിപൊടിക്കുന്നത്. മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടക്കുന്നത്.

ഒരു നിലയുള്ള ടെക്സ്റ്റൈല്‍സിന് മാത്രമാണ് ലോക്ഡൗണ്‍ ഇളവ് നല്‍കിയത്. ബഹുനില ടെക്സ്റ്റൈലോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍ ഏഴു നിലകളുള്ള രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സിന്‍റെ പ്രവര്‍ത്തനം ചട്ടങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ്. ഗ്രൌണ്ട് ഫ്ലോറില്‍ തന്നെ തുണിക്കച്ചവടം തകൃതി. ഓരോ നിലിയിലും ഓരോ വിഭാഗത്തിന്‍റേതാണ്. മെന്‍സ്, കിഡ്സ്, ലേഡീസ്, സാരി വിഭാഗം തുടങ്ങി എല്ലാ നിലകളും പ്രവര്‍ത്തനം സജീവം. മാസ്ക് ധരിച്ച് സെയില്‍സ് ഗേള്‍സും ബോയിസും നില്‍പുണ്ട്. ഉപഭോക്താക്കള്‍ സാധനം തെരഞ്ഞെടുത്ത് ബില്‍ ചെയ്യുന്നു. മാനദണ്ഡം ലംഘിച്ച് ഈ പ്രവര്‍ത്തനമൊക്കെ നടക്കുമ്പോഴും പുറത്തു പൊലീസ് കാവലുണ്ട് എന്നതാണ് വിചിത്രം. പൊലീസിന്‍റെ സാന്നിധ്യത്തിലുള്ള ഈ നിയമലംഘനത്തിന് ആര് മറുപടി പറയും?.